
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രതീക്ഷിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണം. വായ്പ സംബന്ധമായ ശ്രമങ്ങൾ ഫലപ്രദമാകാതെ പോകാം. ആരോഗ്യപരമായ ചെറിയ ബുദ്ധിമുട്ടുകളും ഉണ്ടാകാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): മത്സരങ്ങളിലും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അനുകൂല സമയം. അംഗീകാരവും നേട്ടവും ലഭിക്കാം. തൊഴിൽ അന്വേഷിക്കുന്നവർക്ക് ശുഭവാർത്തകൾ പ്രതീക്ഷിക്കാം.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): തടസ്സങ്ങൾ മാറി കാര്യങ്ങൾ അനുകൂലമാകുന്ന ദിവസം. സാമ്പത്തിക നേട്ടവും ശത്രുക്കളിൽ നിന്നും ആശ്വാസവും ലഭിക്കാം. സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ നിരാശ അനുഭവിക്കാം. കുടുംബപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യത. വാഹനയാത്രകളിൽ പ്രത്യേക ജാഗ്രത വേണം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം): അലച്ചിലും അനാവശ്യ ചെലവുകളും വർധിക്കാം. പ്രധാന കൂടിക്കാഴ്ചകൾ പ്രതീക്ഷിച്ചതുപോലെ നടക്കാതിരിക്കാം. മനസ്സമാധാനം കുറയാൻ സാധ്യതയുണ്ട്.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): പ്രവർത്തനങ്ങളിൽ വിജയം നേടാൻ അനുയോജ്യമായ സമയം. ആരോഗ്യം മെച്ചപ്പെടുകയും ആത്മവിശ്വാസം ഉയരുകയും ചെയ്യും. ആഗ്രഹിച്ച കാര്യങ്ങൾ നടപ്പാകാം.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ബന്ധങ്ങളിൽ അകലം ഉണ്ടാകാൻ സാധ്യത. തർക്കങ്ങളും മാനസിക സംഘർഷങ്ങളും ഒഴിവാക്കാൻ ശ്രമിക്കുക. ശരീരപരമായ ചെറിയ ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കണം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): തൊഴിൽ മേഖലയിൽ നേട്ടവും അംഗീകാരവും ലഭിക്കാം. സ്ഥാനക്കയറ്റത്തിനും പുതിയ അവസരങ്ങൾക്കും സാധ്യത. ആരോഗ്യവും അനുകൂലമായി തുടരും.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): സാമ്പത്തിക കാര്യങ്ങളിൽ പ്രതിസന്ധി നേരിടാം. ശത്രുശല്യവും അനാവശ്യ തടസ്സങ്ങളും ഉണ്ടാകാൻ സാധ്യത. തീരുമാനങ്ങളിൽ സൂക്ഷ്മത പാലിക്കുക.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): ബിസിനസ് രംഗത്ത് നേട്ടം പ്രതീക്ഷിക്കാം. യാത്രകളും പുതിയ സംരംഭങ്ങളും അനുകൂല ഫലം നൽകും. സാമ്പത്തികമായി മെച്ചപ്പെട്ട ദിവസം.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): പുതിയ അവസരങ്ങൾ തുറന്നു കിട്ടുന്ന സമയം. ജോലിയിലും ബിസിനസിലും മുന്നേറ്റം ഉണ്ടാകും. ആരോഗ്യം നല്ല നിലയിൽ തുടരും.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): പ്രതീക്ഷകൾ നിറവേരാതെ നിരാശ തോന്നാം. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. വായ്പയുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വൈകാനിടയുണ്ട്.










